കൊടുങ്ങല്ലൂർ : എടവിലങ്ങ് കാര സ്വദേശിയായ ഇളയാരംപുരക്കൽ വീട്ടിൽ അമൽ കൃഷ്ണ 27 വയസ് എന്നയാളെ ജനറേറ്റർ സ്റ്റാർട്ട് ചെയ്യുന്ന ദണ്ഡ് കെണ്ട് മുഖത്തും നെഞ്ചിലും അടിച്ച് പരിക്കേൽപിക്കുകയും തലയിൽ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, കസിൻ ആയ ശരത്ത് എന്നയാളുടെ ഇടത് കണ്ണിന് താഴെ കുത്തി പരിക്കേൽപിക്കുകയും ശരത്തിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് കാര സ്വദേശികളും സഹോദരങ്ങളുമായ വിജയ് 24 വയസ്, അജയ് 24 വയസ്, കാര സ്വദേശിയായ മഠത്തുംപറമ്പിൽ വീട്ടിൽ സുധി 44 വയസ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
08-04-2025 തിയ്യതി ഉച്ചക്ക് 02.00 മണിക്ക് അമൽകൃഷ്ണയും ശരത്തും കാര തട്ടുകടവിലുള്ള ക്ഷേത്രത്തിൽ അന്നദാന സദ്യക്ക് ഭക്ഷണം വിളമ്പുകയായിരുന്ന സമയം ക്ഷേത്രത്തിലേക്ക് ബോക്സുമായി വാഹനത്തിൽ വന്ന പ്രതികളുടെ അടുത്തേക്ക് ശരത്ത് ചെന്ന് വിഷ്ണുവുമായുള്ള ഇടപാട് നേരിട്ട് നടത്തിയാൽ മതി എന്ന് പറഞ്ഞു. ശരത്തിന്റെ ബന്ധുവായ വിഷ്ണു എന്നയാൾ കഞ്ചാവ് വാങ്ങിയ പണം ശരത്തിൽ നിന്ന് തന്നെ വാങ്ങിയാൽ മതിയെന്നാണ് ശരത്ത് പറഞ്ഞത് ഈ വൈരാഗ്യത്താൽ സുധി ശരത്തിനെ മുഖത്തിടിക്കുകയും അജയ് ശരത്തിന്റെ കഴുത്തിൽ കുത്തിപിടിച്ച് നീയായിട്ട് തന്നെ തീർക്കുകയുള്ളൂ എന്നും അസഭ്യവും പറയുകയും വിജയ് കത്തി എടുത്ത് വീശി ശരത്തിന്റെ ഇടത് കണ്ണിന് താഴെ മുറിവേൽപ്പിക്കുകയും ഇത് കണ്ട് തടയാൻ ചെന്ന
അമൽകൃഷ്ണയെ വിജയ് ജനറേറ്റർ സ്റ്റാർട്ട് ചെയ്യുന്ന ദണ്ഡ് കൊണ്ട് തലക്കും മുഖത്തും അടിക്കുകയും നെഞ്ചിലും അടിച്ച് പരിക്കേൽപിക്കുകയും തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും അജയും സുധിയും കൂടി കാല് കൊണ്ട് ചവിട്ടുകയും കൈ കൊണ്ട് അടിക്കുകയും ചെയ്തു പുറത്ത് കത്തികൊണ്ട് വരഞ്ഞ് പരിക്കേപിക്കുകയും ചെയ്തു സംഭവത്തിൽ അജയ് കൃഷ്ണയുടെ 2 പല്ലുകൾ പൊട്ടിപ്പോവുകയും, തലയിലും, നെഞ്ചിലും പുറത്തും മുറിവേൽക്കുകയും ചെയ്തിട്ടുണ്ട് ഈ സംഭവത്തിന് അമകൃഷ്ണ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ വന്ന് പരാതി പറഞ്ഞത് പ്രകാരം FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ പ്രതികളെ കാരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർമാരായ സാലിം, തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, ധനേഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, ഗോപേഷ്, നിനൽ എന്നിവർ ചേർന്നാണ് പ്രതികളെ കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ 3 പേരെയും റിമാന്റ് ചെയ്തു.
