ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമാന പ്രായക്കാരിയായ പെൺകുട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് whatsApp വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല ചിത്രങ്ങളയച്ചു കൊടുത്ത സംഭവത്തിന് പെൺകുട്ടിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2025 ജനുവരി മാസത്തിൽ FIR രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലെ പ്രതിയായ കോണത്തുകുന്ന് ചിലങ്ക സ്വദേശിയായ തരുപീടികയിൽ അലി മകൻ ഷാനവാസ് 43 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO ഷാജൻ M.S, SI ക്ലീറ്റസ്, ASI മാരായ മെഹറുന്നിസ, ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
