NCT
KeralaNewsThrissur News

മർമ്മ ചികിത്സാകേന്ദ്രത്തിൽ ചികിത്സക്കെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം : ചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ പ്രതിയെ പിടികൂടി.

കൊടകര : വല്ലപ്പാടിയിലുള്ള ആർട്ട് ഓഫ് മർമ്മ എന്ന സ്ഥാപനത്തിൽ ചികിത്സക്കെത്തിയ യുവതിയെ ലൈംഗികാതിക്രമം ചെയ്ത കേസിൽ മർമ്മചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ പ്രതിയെ കൊടകര പോലീസ് പിടികൂടി. കൊടകര വട്ടേക്കാട് ദേശത്ത് വിരിപ്പിൽ വീട്ടിൽ സിൻഡെക്സ് സെബാസ്റ്റ്യൻ (47) എന്നയാളെയാണ് കൊടകര പോലീസ് പിടികൂടിയത്.

15.04.2025-ന് ഉച്ചയ്ക്ക് 12.30 മണിയോടെ തൃക്കൂർ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി ആർട്ട് ഓഫ് മർമ്മ സ്ഥാപനത്തിൽ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാർ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിർബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും, പിന്നീട് ലൈംഗികാതിക്രമം ചെയ്യുകയുമായിരുന്നു.

കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസ് , സബ്ബ് ഇൻസ്പെക്ടർ സുരേഷ് ഇഎ, എഎസ്ഐമാരായ ജ്യോതി ലക്ഷ്മി, ബേബി, ഗോകുലൻ, ആഷ്ലിൻ ജോൺ , സീനിയർ സിവിൽ പോലീസ് ഓഫിസർ അനീഷ്, സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

തൃപ്രയാറിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച ഒരു കിലോയിലധികം സ്വർണ്ണം തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മാനേജർ കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ.

murali

വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായി.

murali

ക്രിസ്‌മസ്‌ പ്രമാണിച്ച്‌ ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു.

murali
error: Content is protected !!