NCT
KeralaNewsThrissur News

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്‌ച.

വത്തിക്കാൻ : കാലം ചെയ്‌ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആണ് സംസ്ക്കാര ചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്. നിരവധി ലോക രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ സുപ്രധാന വ്യക്തിത്വങ്ങൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും.

വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്.

Related posts

കുന്നംകുളത്ത് ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

murali

നടുറോഡിൽ യുവതിയുടെ പരാക്രമം, വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു; പൊലീസിനും മർദ്ദനം.

murali

തദ്ദേശ സ്ഥാപനതലത്തില്‍ ഖരമാലിന്യ പരിപാലന പുരോഗതി: യോഗം ചേര്‍ന്നു.

murali
error: Content is protected !!