NCT
KeralaNewsThrissur News

കയ്‌പമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇലക്ട്രിസിറ്റി പോസ്‌റ്റും ട്രാൻസ്ഫോർമറും ഇടിച്ചുതകർത്തു.

ദേശീയപാതയിൽ കയ്‌പമംഗലം അറവുശാലയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഇലക്ട്രിസിറ്റി പോസ്‌റ്റും ട്രാൻസ്ഫോർമറും ഇടിച്ചുതകർത്തു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം.

തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം വിട്ട് രണ്ട് പോസ്‌റ്റിലും ട്രാൻസ്ഫോർമറിലും ഇടിച്ച ശേഷം വീണ്ടും മുന്നോട്ട് നീങ്ങി മറ്റൊരു പോസ്‌റ്റിലും ഇടിച്ചാണ് നിന്നത്. കൊല്ലം തെന്മല സ്വദേശി വിനോദും ബന്ധുവുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് കാറിടിച്ച് ഇലക്ട്രിസിറ്റി പോസ്റ്റും കെഎസ്ഇബി അധികൃതർ അറ്റകുറ്റപണികൾ ആരംഭിച്ചിട്ടുണ്ട്.

Related posts

മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി.

murali

ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു..

murali

ചാവക്കാട് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!