NCT
KeralaNewsThrissur News

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനെതിരെ ആക്രമണം : പ്രതിയെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

കൈപ്പമംഗലം : പെരിഞ്ഞനം കൊറ്റംകുളത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനെതിരെ ആക്രമണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി കാക്കരാലി വീട്ടിൽ സെമീർ (44) എന്നയാളെയാണ് കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

പെരിഞ്ഞനം കൊറ്റംകുളത്തുള്ള ഹോട്ടലിന്റെ മുൻവശം പാർക്കിംഗ് ഏരിയയിൽ വെച്ച് ബുധനാഴ്ച്ച രാത്രി 11.30 മണിക്ക് കൊറ്റംകുളം സ്വദേശിയായ, മതിലകത്ത് വീട്ടിൽ സിജിൽ, (34 ) എന്നയാളെ സ്ത്രീകളടക്കമുള്ള തന്റെ കുടുംബത്തിനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനുള്ള വിരോധത്താൽ കാറിന്റെ താക്കോലുപയോഗിച്ച് സിജിലിന്റെ മുഖത്തടിച്ചും,

ഇത് കണ്ട് തടയാൻ വന്ന ഉമ്മയേയും ഭാര്യയേയും മകളേയും ദേഹോപദ്രവ മേൽപ്പിക്കുകയും മാനഹാനി വരുത്തിയ സംഭവത്തിനാണ് സെമീർ എന്നയാളെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സിജിലിന്റെ പല്ല് തെറിച്ചു പോയിട്ടുള്ളതാണ്.

കൈപമംഗലം പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ ആർ , സബ്ബ് ഇൻസ്പെക്ടർ അഭിലാഷ്, എ എസ് ഐ അൻവറുദീൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീശൻ, സിവിൽ പോലീസ് ഓഫീസർ ഫറൂഖ് എന്നിവർ ചേർന്നാണ് സെമീറിനെ പിടികൂടിയത്.

Related posts

ചാലക്കുടിയിൽ വിദേശമദ്യം കടത്തിയ ആളൂർ സ്വദേശി പിടിയിൽ.

murali

ദുഃഖവെള്ളി ആചരിച്ചു.

murali

സി.പി.എം പഴഞ്ഞി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടില്‍ നിര്യാതനായി.

murali
error: Content is protected !!