ചേർപ്പ് : പെരുമ്പിള്ളിശേരി അമ്മാടം റോഡിന് സമീപം തെരുവ് നായയുടെ ആക്രമണത്തിൽ ഒമ്പതോളം പേർക്ക് പരിക്ക് . ചേർപ്പ് നടുവിൽ പുരയ്ക്കൽ സുബീഷ് (44) , ചേർപ്പ് ഉള്ളാണ്ണിശ്ശേരി രോഹിത്ത് (28) , ചേർപ്പ് പല്ലിശ്ശേരി ജിജി (53)ആറാട്ടുപുഴ ഇടത്തി പറമ്പിൽ രാമൻ(76) , ചേർപ്പ് കളരിക്കൽ മേധ(23),
ഊരകം കുണ്ടൂർ വീട്ടിൽ ഗീത (57),പൂത്തറയ്ക്കൽ പുളിയക്കാട്ടിൽ ചന്ദ്രൻ (75), ചിറക്കൽ ഇഞ്ച മുടി കണ്ണോളി കുമാരി (62), ചേർപ്പ് കൊല്ലൻപറവത്ത് നിരജ്ഞൻ (17) എന്നിവർക്കാണ് നായ് അക്രമണത്തിൽ പരിക്കേറ്റത് ഇവരെ ചേർപ്പ് സർക്കാർ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് വഴിയാത്രക്കാരായ ഇവരുടെ മേൽ നായ അക്രമണം ഉണ്ടായത്. തെരുവ്നായയെ നാട്ടികയിൽ നിന്നുള്ള എനിമൽ സ്വക്വാഡ് പ്രവർത്തകർ എത്തി പിടികൂടി ചേർപ്പ് മൃഗാശുപത്രിയിലെ കൂട്ടിൽ അടച്ചു.
