പെരിഞ്ഞനത്ത് പനി ബാധിച്ച വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. പെരിഞ്ഞനം നാലാം വാർഡിൽ കമ്യൂണിറ്റി ഹാളിനു സമീപം തോട്ടപ്പുറത്ത് ബാലൻ്റെ മകൻ പ്രണവ് (19) ആണ് മരിച്ചത്. എലിപ്പനി ആണെന്നാണ് സംശയിക്കുന്നത്. പി വെമ്പല്ലൂർ അസ്മാബി കോളേജിലെ ഡിഗ്രി വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമാണ്.
ഒരാഴ്ച മുൻപാണ് പ്രണവിന് പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു മരണം. നാട്ടിലെ പൊതു പ്രവർത്തനരംഗത്ത് സജീവമായിരുന്നു പ്രണവ്. അമ്മ: കമല. സഹോദരങ്ങൾ: പ്രവീൺ, പ്രശാന്ത്, ശാലിനി. സംസ്കാരം ഇന്നു 11 മണിക്ക് ഇരിഞ്ഞാലക്കുട മുക്തി സ്ഥാനിൽ
