ചേർപ്പ് : കണിമംഗലം മേൽപാലത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചേർപ്പ് പെരുമ്പിള്ളിശേരി ആലങ്ങോട്ട് മന വഴിയിൽ കോച്ചേരി പറമ്പിൽ ത്യാഗരാജൻ മകൻ വിനോദ് കുമാർ (37) ആണ് മരിച്ചത്.
കുരിയച്ചിറ കല്യാൺ സിൽക്സ് ഗോഡൗൺ ജീവനക്കാരനാണ്. ജോലിക്ക് പോകുന്നതിനിടയിൽ ശനിയാഴ്ച രാവിലെ 9.30 നാണ് അപകടം മുണ്ടായത്. ഇയാളെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. അവിവാഹിതനാണ്.
മാതാവ് : രാധ, സഹോദരി : വിദ്യ. കൊടുങ്ങല്ലൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് വിനോദ് കുമാർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിച്ചത്.
