അന്തിക്കാട് : പൊതുപ്രവർത്തകനും മിശ്രവിവാഹസംഘം നേതാവുമായ മാത്യൂ അന്തിക്കാടിൻ്റെ മൂന്നാമത്തെ പുസ്തകം അടിയന്തിരാവസ്ഥ :ഇരുൾ മൂടിയ കാലം പ്രകാശനം മുരളി പെരുനെല്ലി എം.എൽ.എ. സി.സി.മുകുന്ദൻ എംഎൽഎക്ക് നൽകി പ്രകാശന ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു.
സി.പി.എം.ലോക്കൽ സെക്രട്ടറി കെ.വി.രാജേഷ്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.ശ്രീ വത്സൻ, മുൻ ഡി.സി.സി .പ്രസിഡൻ്റ് ജോസ് വള്ളൂർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.മാധവൻ, സുഷിത്ത് ശിവദേവ് എന്നിവർ പങ്കെടുത്തു.
