NCT
KeralaNewsThrissur News

തളിക്കുളം സ്നേഹതീരത്ത് നവീകരിച്ച “പ്രിയദർശിനി സ്മാരക സമിതി ” മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

തൃശൂർ : സ്വന്തമായി സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തത് കൊണ്ടാണ്, ബിജെപി പഴയ കോൺഗ്രസ്സ് നേതാക്കളെ ദത്തെടുക്കാൻ ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ കെ പി സി സി പ്രസിഡണ്ടുമായ കെ.മുരളീധരൻ, തളിക്കുളം സ്നേഹതീരത്ത് നവീകരിച്ച “പ്രിയദർശിനി സ്മാരക സമിതി ” മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എടുത്തു പറയാൻ ആരുമില്ലാത്ത ബിജെപി, ഇപ്പോൾ കോൺഗ്രസ്സ് നേതാക്കളുടെ ആത്മാക്കളെ ചാക്കിലാക്കാൻ ശ്രമിക്കുകയാണ്. ആദ്യം സർദാർ വല്ലഭായ് പട്ടേലിനെ സ്വന്തമാക്കാൻ ശ്രമിച്ചു.ആർ എസ് എസിനെ നിരോധിച്ച ആളാണ് പട്ടേൽ.പിന്നീട് ചേറ്റൂർ ശങ്കരൻ നായരെ സ്വന്തമാക്കാൻ ശ്രമിച്ചു.

ഒരു കാലത്തും RSS ൻ്റെ വർഗ്ഗീയ ചിന്തകളോടാണ് ചേറ്റൂർ ശങ്കരൻ നായർ എന്നതാണ് ഏറ്റവും അതിശയകരമായ വസ്തുത. കെ.കരുണാകരൻ്റെ രാഷ്ടീയ ഗുരുവും, തികഞ്ഞ മതനിരപേക്ഷ വാദിയുമായ വി.ആർ.കൃഷ്ണൻ എഴുത്തച്ഛനെ സ്വന്തമാക്കാൻ നോക്കുകയാണ്.

മക്കൾ, രാഷ്ട്രീയം മാറിയാൽ ജീവിതകാലം മുഴുവൻ ചേർന്ന് നിന്ന രാഷ്ട്രീയത്തിൽ നിന്ന് പിതാക്കന്മാർ എങ്ങിനെയാണ് മാറിപ്പോകുന്നത്. കൃഷ്ണൻ എഴുത്തച്ഛൻ മരണം വരെ കോൺഗ്രസ്സായി തന്നെ ജീവിച്ച ആളാണെന്നും മുരളീധരൻ പറഞ്ഞു.

പഹൽഗാമിൽ മതം ചോദിച്ച് ഇന്ത്യക്കാരെ കൊന്നതിലൂടെ ഭീകരർ ശ്രമിച്ചത്, ഭാരതീയരെ മതത്തിൻ്റെ പേരിൽ തമ്മിലടിപ്പിക്കാനാണ്. അവരുടെ ദുരുദ്യേശം നമുക്ക് മനസ്സിലാകും. എന്നാൽ അവരുടെ അതേ മാർഗ്ഗം സ്വീകരിക്കുകയാണ് ഇവിടെ “കുരു പൊട്ടിയ ചിലർ” എന്ന് കെ.മുരളീധരൻ വിമർശിച്ചു.

മതത്തിൻ്റെ പേരിൽ ധ്രുവീകരണ ശ്രമങ്ങൾ വേണ്ടെന്ന് അഭ്യർത്ഥിച്ചതിന് പഹൽഗാമിലെ രക്തസാക്ഷി ലഫ്: വിനയ് നർവാളിൻ്റെ പത്നി ഹിമാംഷിക്കെതിരെ സൈബർ ആക്രമണം നടത്തിയവരാണ് ഇക്കൂട്ടർ. രാജ്യത്തിൻ്റെ യശസ്സായി മാറിയ സൈനിക ഉദ്യോഗസ്ഥ കേണൽ സോഫിയ ഖുറേഷിയെ മദ്ധ്യപ്രദേശ് മന്ത്രിയും, ബിജെപി നേതാവുമായ വിജയ് ഷാ അവഹേളിച്ചു.ഈ കപട ദേശീയ വാദികളെ തിരിച്ചറിയണമെന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.

ബിജെപി തയ്യാറാക്കുന്ന ചരിത്രത്തിൽ എല്ലാ സത്യങ്ങളും തലതിരിയും. ഗോഡ്സേ നായകനും, ഗാന്ധി വില്ലനുമാകുന്ന ചരിത്രമായിരിക്കും അത്. ഇത്തരം കപട ദേശീയ വാദങ്ങളേയും, ചരിത്ര രചനകളേയും പ്രതിരോധിക്കാൻ ഗൗരവമുള്ള ചരിത്ര പഠനങ്ങളും, ഗവേഷണങ്ങളും നടക്കേണ്ടതുണ്ട്. പ്രിയദർശിനി സ്മാരക സമിതിയുടെ റഫറൻസ് ലൈബ്രറിയും, ഗവേഷണ പരിപാടികളും ഇതിന് സഹായകരമാകട്ടെ എന്ന് കെ.മുരളീധരൻ ആശംസിച്ചു.

പഹൽഗാമിലെ ഭീകരാക്രമണത്തിലും, പാക് ഷെല്ലാക്രമണങ്ങളിലും കൊല്ലപ്പെട്ടവർക്കും, വീരമൃത്യു വരിച്ച ധീര ജവാൻമാർക്കും അനുശോചനം രേഖപ്പെടുത്തി പ്രമേയാവതരണത്തോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.

പ്രിയദർശിനി സ്മാരക സമിതി ജനറൽ സെക്രട്ടറി ഗഫൂർ തളിക്കുളം സ്വാഗതം പറഞ്ഞു.
ടി.എൻ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ഹരിദാസ് പി കെ (ട്രഷറർ) നന്ദിയും പറഞ്ഞു. ഡിസിസി പ്രസിഡണ്ട്: ജോസഫ് ടാജറ്റ്, മുൻ ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ, UDF ചെയർമാൻ TV ചന്ദ്രമോഹൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Related posts

യൂബർ ടാക്‌സിയുടെ മറവിൽ രാസലഹരി കേരളത്തിലേക്ക് കടത്തുന്ന മൊത്തവിതരണക്കാരൻ പിടിയിൽ.

murali

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ.

murali

ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

murali
error: Content is protected !!