NCT
KeralaNewsThrissur News

ശ്രീനാരായണ കലോത്സവം 2025 നാട്ടിക യൂണിയനിൽ അരങ്ങേറി.

എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ വനിതാ സംഘവും ബാലജനയോഗവും സംയുക്തമായി നടത്തുന്ന ശ്രീനാരായണ കലോത്സവം നാട്ടിക ശ്രീനാരായണ ഹാളിൽ അരങ്ങേറി നാട്ടിക യൂണിയനിലെ 26 ശാഖകളിൽ നിന്നും 160ൽ അധികം കലാകാരന്മാരും കലാകാരികളും പങ്കാളികളായി തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഭരതനാട്യം ,കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, കഥാപ്രസംഗം, ലളിതഗാനം, സംഘഗാനം, ഗ്രൂപ്പ് ഡാൻസ്, ശ്രീനാരായണ പ്രാർത്ഥനകൾ, തുടങ്ങി വർണ്ണാഭമായ പരിപാടികളാണ് അരങ്ങേറിയത്.

രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകീട്ട് 5.30 വരെ നീണ്ടുനിന്ന കലോത്സവം കല ആസ്വാദകർക്ക് ഒരു അനുഭവം ആയിരുന്നു പ്രായത്തെ മറന്ന് അമ്മമാർ അവതരിപ്പിച്ച കലാപരിപാടികൾ ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷാണാത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡണ്ട് സുദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്പൈസസ് ബോർഡ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി സംഗീത വിശ്വനാഥനെ ആദരിച്ചു.

യൂണിയൻ പ്രസിഡണ്ട് മോഹനൻ കണ്ണമ്പള്ളി യൂണിയൻ ഭാരവാഹികളായ പ്രകാശ് കടവിൽ, ജയന്തൻപുത്തൂർ, നാരായണദാസ്, ദീപൻ മാസ്റ്റർ, ഗണേശൻ സി എസ് , ബിനോയ് പണപറമ്പിൽ, തുഷാർ ഇല്ലിക്കൽ, നരേന്ദ്രൻ തയ്യിൽ, വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ്, സെക്രട്ടറി ശ്രീജ മൗസ്മി , അംഗങ്ങളായ ഷൂബിബാബു, ഗീതാ സന്തോഷ്, ഷീല അണ്ടേഴത്ത്, ഉഷ ഗണേശൻ, ബീന സദാനന്ദൻ, ഷീജ മുരളീധരൻ, വാസന്തി അശോകൻ, രമണി സുകുമാരൻ, ലതാ പ്രകാശൻ, പ്രവിത നരേന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ പങ്കാളികൾക്കും സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു.

Related posts

ബസിനടിയിൽ കുടുങ്ങി ബസ് തൊഴിലാളി മരിച്ചു.

murali

ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ ശോഭ കെടുത്തിയതാര്. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം.

murali

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു.

murali
error: Content is protected !!