NCT
KeralaNewsThrissur News

പെരിഞ്ഞനം കൊറ്റംകുളം മെയ് 30നകം തുറന്നുനൽകും.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന പെരിഞ്ഞനം ബൈപ്പാസിനായി മണ്ണിട്ടു നികത്തിയ പെരിഞ്ഞനത്തെ കൊറ്റംകുളം മെയ് 30നകം തുറന്നുനൽകുമെന്ന് ദേശീയപാത നിർമ്മാണക്കമ്മിറ്റി ഉറപ്പുനൽകിയതായി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് അറിയിച്ചു.

മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമെന്നും എൻഎച്ച് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. കാലവർഷം തുടങ്ങുന്നതോടെ ഉണ്ടായേക്കാവുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി നൽകിയ പരിതിയെതുടർന്ന് എൻ.എച്ച് അധികൃതർ സ്ഥലപരിശോധന നടത്തിയാണ് പഞ്ചായത്തിന് ഉറപ്പുനൽകിയിട്ടുള്ളത്.

ഇ.ടി ടൈസൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡണ്ട് വിനിത മോഹൻദാസ്, വൈസ് പ്രസിഡണ്ട് എൻ കെ അബ്ദുൾ നാസർ, സായിത മുത്തുക്കോയ തങ്ങൾ, കെ.എ. അബ്ദുൽകരീം തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

Related posts

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി.

murali

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പിടികൂടി.

murali

 പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.

murali
error: Content is protected !!