ചേറ്റുവ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്കായി ചേറ്റുവയിലും പരിസര പ്രദേ ശങ്ങളിലും ദേശീയപാതയോട് ചേർന്ന് കുട്ടിയിട്ടിരിക്കുന്ന ചെമ്മണ്ണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പരിസരപ്രദേശത്തെ താമസക്കാർക്കും വൻ ഭീ ഷണിയാകുന്നു.
മഴ ശക്തമാകുമ്പോൾ കു ട്ടിയിട്ടിരിക്കുന്ന ചെമ്മണ്ണ് ചളി രൂപത്തിൽ ആയി ദേശീയപാതയോരത്തേക്കും പരിസരപ്രദേശത്തെ വീടുകളിലേക്കും ഒലിച്ചിറങ്ങുകയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ യുള്ള ചെറിയ വാഹനങ്ങൾ ചളിയിൽ കയറി തെന്നി വീഴാനും വലിയ അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഏറെ യാണ്.
ചളി രൂപത്തിലായി കെട്ടിക്കിടക്കുന്ന ചെമ്മണ്ണ് ദേശീയപാതയോരത്തു നിന്ന് അടിയന്തരമായി നീക്കംചെ യ്യണമെന്നും, ചേറ്റുവയിലും പരിസരപ്രദേശങ്ങളിലും അപകട ഭീഷണിയായ ചെമ്മണ്ണ് വാഹന യാത്രക്കാർക്കും പരിസരത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെയും സുരക്ഷ
ദേശീയപാത കരാർ കമ്പനി ഉറപ്പുവരുത്തണമെന്നും,
വിദ്യാലയങ്ങൾ തുറക്കും മുമ്പ് ദേശീയപാതയോരത്തും പരിസരത്തെ നടവഴിയിലും ചളിരൂപത്തിലായി കിടക്കുന്ന ചെമ്മണ്ണ് നീക്കം ചെയ്തു വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതമായി യാത്ര ചെയ്യുവാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണം എന്ന് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
