അന്തിക്കാട്: ഷാപ്പിൻ്റെ വഴിയിലൂടെ മീൻ ചുണ്ടയിടാൻ പോകുന്നത് വിലക്കിയതിന് ഷാപ്പ് മാനേജറെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ചാഴൂർ വേലുമാൻ പടി സ്വദേശി വിഷ്ണു (25 വിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്. ആലപ്പാട് മുനയം കള്ളുഷാപ്പിലെ മാനേജർ അമ്മാടം സ്വദേശി കുളങ്ങര പ്ലാവിൻ കൂടൻ വീട്ടിൽ ബിന്റോ (39) യെ ആണ് യുവാവ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ഷാപ്പിനടുത്തുള്ള കുളത്തിലേക്ക് മീൻ ചൂണ്ടയിടുന്നതിന് കള്ളുഷാപ്പിൻറെ മുറ്റത്തു കൂടി പോകേണ്ട എന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ ഞായറാഴ്ച വൈകീട്ട് 7 ന് ഷാപ്പിനുള്ളിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച്പരിക്കേൽപ്പിച്ചത്. വിഷ്ണു അന്തിക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ , സബ് ഇൻസ്പെക്ടർ സുബിന്ദ്, സുബിൻ,സി പി ഒ മാരായ ധനേഷ്, സജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
