ലഡു കടം നൽകാത്തതിനെ തുടർന്ന് കട ഉടമക്ക് ക്രൂര മർദ്ദനം. ചേലക്കര തോന്നൂർക്കര മണ്ണാർക്കാട് സ്വദേശി മുരളിക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിലെത്തി കട ഉടമയെ മർദിച്ച യുവാക്കൾ സ്ഥാപനവും അടിച്ച് തകർത്തു. മർദ്ദനത്തിൽ മുരളിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായ പരിക്കുകളേറ്റു. സംഭവത്തിൽ തോന്നൂക്കര സ്വദേശികളായ വിനു, സന്തോഷ് എന്നിവരെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടന്ന അതിക്രമത്തിന് പിന്നാലെ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ.
