NCT
KeralaNewsThrissur News

ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് ഇടിച്ചു കയറി അപകടം : 3 സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

ചേർപ്പ് : ചൊവ്വൂർ അഞ്ചാംകല്ലിൽ ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപം ബസ് സ്റ്റോപ്പിലേക്ക് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ചെറുവത്തേരി സ്വദേശിനി കാര്യാട്ടുപറമ്പിൽ സംഗീത, പ്രേമ, സയ്ന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പ് രോഹിണി ആശുപത്രി, കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടുങ്ങല്ലൂരിൽനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഇടിയുടെ ആഘാതത്തിൽ ബസ് സ്റ്റോപ്പും, സമീപത്തെ വൈദ്യുതി കാലുകളും തകർന്നു വീണു. വൈദ്യുതി ബന്ധം നിലച്ചു. ഇന്ന് ഉച്ചയ്ക്ക് 12.10നായിരുന്നു അപകടം നടന്നത്. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ടുവന്ന ബസ് യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചിരുന്നു. ബസുകളുടെ അമിത വേഗതമൂലം മേഖലയിൽ അപകടങ്ങൾ പതിവായിരിക്കുകയാണെന്ന്നാട്ടുകാർ ആരോപിച്ചു.

Related posts

കാലിൽ ചുറ്റിയ പ്ലാസ്റ്റിക് കയർ കുരുക്കായതോടെ കൂട്ടുകാർക്കൊപ്പം മടങ്ങാനാകാതെ ദേശാടനപ്പക്ഷി.

murali

ഞായറാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം: തൃശൂർ – കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റിംഗ് വീണ്ടും തുടങ്ങുന്നു.

murali

വോട്ടിന് പണം നൽകിയതായി ആക്ഷേപം.

murali
error: Content is protected !!