ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഹുറൈറയിൽ ദമ്മാം-റിയാദ് ഹൈവേയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ഒരു കുട്ടി മരിച്ചു. തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിന്റെ്റെ കുടുംബമാണ് ചൊവാഴ്ച്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ സംഭവസ്ഥലത്ത് മരിച്ചു.
