NCT
KeralaNewsThrissur News

വെള്ളാങ്ങല്ലൂർ സെൻ്ററിൽ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ സെൻ്ററിൽ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. ചൊവാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.  അരിപ്പാലം ചീനക്കുഴി സ്വദേശി കളത്തനാട്ടിൽ രാജു പിള്ളയാണ് (65) മരിച്ചത്.

വെള്ളാങ്ങല്ലൂർ സെൻ്ററിൽ തന്നെയുള്ള ഹോട്ടലിന് സമീപം വെച്ച് മാനസിക വിഭ്രാന്തിയുള്ള ബാബു എന്ന ആളാണ് രാജു പിള്ളയെ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. ഉടൻ തന്നെ രാജുപിള്ളയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാബുവിനെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

യുവാവിനെ തടങ്കലിലാക്കി ആക്രമിച്ച് പരിക്കേൽപ്പിച്ച്, 65,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർച്ച നടത്തിയ കേസിലെ പ്രതിയെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തു.

murali

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട രാഹുലിനെ ആറ് മാസത്തേക്ക് ജയിലിലാക്കി.

murali

പെരിഞ്ഞനത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

murali
error: Content is protected !!