NCT
KeralaNewsThrissur News

വലപ്പാട് എട്ടാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

വലപ്പാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കലാ കായിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെയും ആദരിച്ചു. വാർഡ് മെമ്പർ അജ്മൽ ഷെറീഫ് അധ്യക്ഷത വഹിച്ചു. വലപ്പാട് പോലീസ് സബ് ഇൻസ്‌പെക്ടർ ജി. ജിഷ്ണു ഉദ്ഘാടനം നിർവഹിച്ചു.

കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ. എച്ച്. കബീർ, പി. എസ്. സന്തോഷ്‌ മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി. ബി ഷെറീഫ് മാസ്റ്റർ, മുൻ പഞ്ചായത്ത്‌ മെമ്പർ സുമേഷ് പാണാട്ടിൽ, ജനമൈത്രി പോലീസ് എ. എസ്.ഐ സൈഫുദ്ദീൻ, ഗിരി തയ്യിൽ, മോഹൻദാസ് വടക്കുംചേരി, ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, ഒ.കെ. അബൂബക്കർ , സുജിൽ കരിപ്പായിൽ, എം.ബി. ദിനേശൻ മാസ്റ്റർ, റഹീം പുതിയവീട്ടിൽ എന്നിവർ സംസാരിച്ചു.

ഷംനാസ് ഷെറീഫ്, സചിത്രൻ തയ്യിൽ, യു.ആർ. രാഗേഷ് ,നിധിൽ കുമാർ ചുള്ളിയിൽ,അബ്ദുൽ റഹീം കാണങ്കില്ലകത്ത്, സുധീഷ് അണക്കത്തിൽ, അജ്മൽ ഒറ്റമൂലി, യതീന്ദ്രദാസ് കാരയിൽ, സലീംകുഴിക്കണ്ടതിൽ, അബ്ദുൽ ഫത്താഹ്, ആദിൽ ഹഖ്, കിഷോർ കൊണ്ടിയാറ എന്നിവർ നേതൃത്വം നൽകി.

Related posts

ഓൺലൈൻ ചാനൽ വഴി പെൺകുട്ടിയെ അപകീർത്തിപെടുത്തിയ കേസിൽ പ്രതി പിടിയിൽ.

murali

തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.

murali

വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി.

murali
error: Content is protected !!