വലപ്പാട് : പ്രതിക്കുണ്ടായിരുന്ന പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ വലപ്പാട് ബീച്ച് സ്വദേശിനി ഉപയോഗിക്കുന്ന സ്കൂട്ടർ ഇവരുടെ വീട്ടുമുറ്റത്ത് വെച്ച് സ്കൂട്ടറിൽ നിന്ന് തന്നെ പെട്രോൾ എടുത്ത് കത്തിക്കുകയും ഇത് കണ്ട് തടയാൻ ശ്രമിച്ച യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തതിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഈ കേസിലെ പ്രതിയും യുവതിയുടെ ഭർത്താവുമായ വലപ്പാട് ബീച്ച് സ്വദേശി ചാഴു വീട്ടിൽ സുമേഷ് 40 വയസ് എന്നയാളെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം 06-07-2025 തിയ്യതി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
സുമേഷ് വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും അഞ്ച് അടിപിടിക്കേസിലും, ഒരു സ്ത്രീ പീഡനക്കേസിലും അടക്കം 7 ക്രമിനൽ കേസുകളിൽ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, എസ്.ഐ. സദാശിവൻ, എ.എസ്.ഐ. ഭരതനുണ്ണി, സീനിയർ സി.പി.ഒ സോഷി.പി.എസ്. എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
