NCT
KeralaNewsThrissur News

വലപ്പാട് ഗവ. ആശുപത്രിയിലേക്ക് നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.

തൃപ്രയാർ : പൊതു ജനാരോഗ്യ മേഖലയെ സംരക്ഷിക്കുക, കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മരണത്തിന് ഉത്തരവാദി ആയ ആരോഗ്യ മന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് സർക്കാർ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി.

കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി ഐ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.ദിലീപ്കുമാർ, സി.എം. നൗഷാദ്, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ.വിജയൻ, സി.വി. വികാസ്, സന്തോഷ് മാസ്റ്റർ, പി.എസ്. സുൾഫിക്കർ, പി.എം. സിദ്ദീഖ് ,കെ.ബി. രാജീവ്, ചന്ദ്രൻ താന്ന്യം, ഷൈൻ പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

Related posts

വയനാട്ടിലെ ദുരിത ബാധിതർക്ക് സി.പി.ഐ. അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ സഹായ ഫണ്ട് കൈമാറി.

murali

ചാലിശ്ശേരിയിൽ പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു.

murali

ഓണാഘോഷത്തിന്‍റെ ഭാഗമായ പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയ നടപടി : പുലിക്കളി സംഘങ്ങൾ മേയർക്ക് നിവേദനം നൽകി.

murali
error: Content is protected !!