ചേറ്റുവ അഴീമുഖത്ത് ഇന്നലെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ വിഫലം. ഇന്ന് വൈകീട്ട് മൂന്നര വരെ മുനക്കക്കടവ് കോസ്റ്റൽ പോലിസും, മത്സ്യത്തൊഴിലാളികളും ഫിഷറീസ് ഉദ്യോഗസ്ഥരും ചേർന്ന് തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല.
കടലിലെ ഒഴുക്ക് തെക്ക് ഭാഗത്തേക്ക് ആയതിനാൽ ഈ പ്രദേശങ്ങളിലാണ് കൂടുതലും തിരച്ചിൽ നടത്തിയത്. അതെ സമയം കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനം ഇന്ന് വൈകീട്ടോടെ താത്കാലികമായി നിർത്തിയിരിക്കുകയാണ്. തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും.
കയ്പമംഗലം കരടിവളവ് സ്വദേശി നെച്ചിപ്പറമ്പിൽ അഷറഫിൻ്റെ മകൻ അൻസിൽ എന്ന 18 കാരനെയാണ് കാനാതായിട്ടുള്ളത്, ശ്രീ മഹാസേനൻ എന്ന വള്ളത്തിൻ്റെ കരിയർ വള്ളത്തിലായിരുന്നു അൻസിൽ, ചേറ്റുവ ഹർബറിലേക്ക് വരുന്നതിനിടെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.
