NCT
KeralaNewsThrissur News

ഊരകം ആസ്‌പയർ ആഗ്രോ നിധി ലിമിറ്റഡിൻറെ പേരിൽ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ ഡയറക്ടർമാരും മാനേജരും അറസ്റ്റിൽ.

ഊരകത്തുള്ള ASPIRE AGRO NIDHI LTD എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരും മാനേജരുമാരുമായ പ്രതികൾ കൊടുങ്ങല്ലൂർ മേത്തല സ്വദേശിയിൽ നിന്ന് 08.02.2022 തിയ്യതി മുതൽ 04.10.2024 തിയ്യതി വരെ ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്ന തുകയുടെ 12 ശതമാനം പലിശയും നിക്ഷേപിക്കുന്ന പണത്തിന്റെ ലാഭവിഹിതവും കൂടി ഒരു ലക്ഷം രൂപക്ക് 3000 രൂപ വെച്ചും ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ

കൊടുങ്ങല്ലൂർ മേത്തല (കയർ സൊസൈറ്റിക്കടുത്ത്) സ്വദേശി ചെമ്മാലിൽ വീട്ടിൽ വിവേക് 35 വയസ്, എടത്തിരുത്തി കുട്ടമംഗലം സ്വദേശി മംഗലപ്പിളളി വീട്ടിൽ സഹിർ മജിദ് 35 വയസ്സ്, പറപ്പൂക്കര മുത്രത്തിക്കര സ്വദേശി മാരാശ്ശേരി വീട്ടിൽ സുരേഷ് വാസുദേവ് 55 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി,കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ എസ് എച്ച് ഒ അരുൺ ബി കെ യും സംഘവും അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

വിവേക് തൃശ്ശൂർ നെടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പ് കേസിലെ പ്രതിയാണ്.
സഹിർ മജിദ് നെടുപുഴ പോലീസ് സ്റ്റേഷനിൽ രണ്ട് തട്ടിപ്പ് കേസിലെ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ എസ് എച്ച് ഒ അരുൺ ബി കെ ,എസ് ഐ സാലിംകെ, എസ് ഐ തോമസ് സി എം.സി.പി.ഒ വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം.

murali

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്ൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി; കണ്ണൂര്‍ സ്വദേശിക്കെതിരേ പരാതി.

murali

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം.

murali
error: Content is protected !!