NCT
KeralaNewsThrissur News

വിസ തട്ടിപ്പ്, അഞ്ചര ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികളെ എറണാംകുളത്ത് നിന്ന് പിടികൂടി.

വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയിൽ നിന്ന് മാൾട്ടയിലേക്ക് വർക്കിംഗ് വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17.02.2022, 25.05.2022 എന്നീ തിയ്യതികളിലായി രണ്ട് തവണയായി 550000/- (അഞ്ചര ലക്ഷം) രൂപ അക്കൗണ്ടിലൂടെ അയച്ച് വാങ്ങിയ ശേഷം

വർക്കിംഗ് വിസ ശരിയാക്കി നൽകുകയോ, വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് പ്രതികളായ എറണാംകുളം കളമശ്ശേരി സ്വദേശികളായ പ്രയാഗ വീട്ടിൽ വിമൽ (40), ഇയാളുടെ ഭാര്യ രേഷ്മ (35) എന്നിവരെയാണ്

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളത്ത് നിന്ന് പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Related posts

ആർ.ശങ്കറിന്റെ ജീവിതം കാലഘട്ടത്തിന്റെ ചരിത്രം.

murali

ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്.

murali

വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ മരണപ്പെട്ട കുട്ടികൾക്ക് മന്ത്രി കെ രാജൻ അന്തിമോപചാരം അർപ്പിച്ചു.

murali
error: Content is protected !!