NCT
KeralaNewsThrissur News

ചാവക്കാട് നിന്നും സ്ഥലം മാറി പോയെങ്കിലും, കൈക്കൂലി വാങ്ങാൻ മാത്രം എത്തി; അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിലായി.

ചാവക്കാട് : കാക്കനാട് അസിസ്റ്റൻറ് ലേബർ ഓഫീസറും ഇരിങ്ങാലക്കുട സ്വദേശിയുമായ ജയപ്രകാശാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. നേരത്തെ ചാവക്കാട് അസിസ്റ്റൻറ് ലേബർ ഓഫീസർ ആയിരുന്ന ഇയാൾ ഗുരുവായൂരിലെ ഹോട്ടലിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.

കഴിഞ്ഞ 30-ാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. ഇയാൾ ഗുരുവായൂരുള്ള ഒരു ഹോട്ടലിൽ പരിശോധനക്ക് വരികയും താത്ക്കാലിക ജീവനക്കാരുടെ എണ്ണം കൂ‌ടുതലാണെന്നും നടപടിയെടുക്കാതിരിക്കാൻ 16ാം തീയതി ഓഫീസിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഓഫീസിൽ ചെന്ന റസ്റ്റോറന്റ് മാനേജറോട് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

അത് വാങ്ങുകയും ചെയ്തു. തുടർന്ന് ഫോണിൽ വിളിച്ച് 5000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ സമയത്താണ് ജയപ്രകാശിന് കാക്കനാട് ഓഫീസിലേക്ക് ട്രാൻസ്ഫർ ആകുന്നത്. ഇത് ഹോട്ടൽ മാനേജരെ അറിയിച്ചില്ല. കാക്കനാട് നിന്ന് കൈക്കൂലി വാങ്ങാൻ തൃശ്ശൂരെത്തി കാത്തുനിന്നു. ഈ സമയത്താണ് വിജിലൻസ് ഡിവൈഎസ്പി ജിം പോളും സംഘവും ട്രാപ്പൊരുക്കി ഇയാളെ കസ്റ്റഡിയിലെടുത്തത്.

Related posts

തൃശൂർ റോയൽ ലയൺസ് ക്ലബ് സേവന പ്രവർത്തനങ്ങൾ പാലപ്പെട്ടി ബീച്ച് അംഗനവാടിയിൽ തുടക്കം കുറിച്ചു.

murali

വയനാടിന് ചാഴൂർ പഞ്ചായത്തിന്റെ കൈ താങ്ങ്: 2 ലക്ഷം രൂപ കൈമാറി.

murali

സ്വര്‍ണവില ഇന്നും ഉയർന്നു.

murali
error: Content is protected !!