തൃശ്ശൂർ : അന്തിക്കാട് പാലാഴിയിൽ യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ പോയിരുന്ന പ്രതികളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്നാട് കൊടൈക്കനാലിൽ നിന്നും അറസ്റ്റ് ചെയ്തു.
മുൻ വൈരാഗ്യത്തിന്റെ പേരിൽ കാരമുക്ക് വില്ലേജിൽ മാമ്പുള്ളി ദേശത്ത് പാറക്ക വീട്ടിൽ ആഷിക് വർഗീസ് 29 വയസ്സ് എന്നയാളെ 03.09.2025 തിയ്യതി രാത്രി 11.40 മണി മുതൽ 04.09.2025 തിയ്യതി പുലർച്ചെ 5.00 മണിക്കും ഇടയിലുള്ള സമയം പാലാഴിയിലെ വായാനശാലക്ക് സമീപം വച്ച് തടഞ്ഞ് നിർത്തി ആക്രമിച്ച സംഭവത്തിൽ
മണലൂർ, പാണ്ടാരൻ വീട്ടിൽ പവൻദാസ് 24 വയസ്സ്,, മണലൂർ പാലാഴി വിളകേത്ത് വീട്ടിൽ വിഷ്ണുദേവ് 27 വയസ്സ്, മണലൂർ പാലാഴി, തണ്ടയിൽ വീട്ടിൽ രാഹുൽ 24 വയസ്സ് , എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊടൈകനാലിൽ നിന്നും പിടികൂടി. നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
