NCT
KeralaMoviesNewsThrissur News

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് വിജയ്.

ചെന്നൈ : കരൂരിലെ ടിവികെ റാലിക്കിടെ 40 പേർ മരിച്ച സംഭവത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വിജയ് കുറിച്ചു.

കരൂര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാൽപതായി. ഇന്നലെ വൈകിട്ടായിരുന്നു വിജയ്‌യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നടന്‍ വിജയ്‌ക്കെതിരെയും കേസെടുക്കും.

പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ പത്ത് പേർ കുട്ടികളാണ്. പതിനാണ് സ്ത്രീകളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിത്തുടങ്ങി.

Related posts

പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിക്ക് പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരം.

murali

എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ.

murali

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

murali
error: Content is protected !!