തൃപ്രയാർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ എല്ലായിടത്തുമായി വോട്ട് കൊള്ളക്ക് എതിരെ വോട്ട് ചോരി സിഗ്നെച്ചറിന്റെ 5 കോടി ഒപ്പ് ശേഖരിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും നടക്കുന്ന ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി
തൃപ്രയാറിൽ നടത്തിയ സിഗ്നേച്ചർ ക്യാമ്പയിന്റെ മണ്ഡലം തല ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ നിർവഹിച്ചു. നാട്ടിക മണ്ഡലത്തിൽ നിന്നും 5000 ഒപ്പുകളാണ് ശേഖരിച്ച് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിക്ക് നൽകുന്നത്
