വലപ്പാട് : കോതകുളത്തുള്ള സൂപ്പർ മാർക്കറ്റ് ആന്റ് ടീ ഷോപ്പ് എന്ന സ്ഥാപനത്തിൽ വെച്ച് യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് മൊബൈലും പണവും കവർന്നയാൾ അറസ്റ്റിൽ. വലപ്പാട് കോതകുളം ബീച്ച് സ്വദേശി തോന്നിപ്പറമ്പിൽ വീട്ടിൽ റിജിൽ (37) നെയാണ് പോലീസ് അറസ്‌റ്റ് ചെയ്തത്.
കോഴിക്കോട് വടകര സ്വദേശി മുക്കാട്ട് കിഴക്കേകനി വീട്ടിൽ സനൂപ്, സുഹൃത്ത് പ്രകാശൻ എന്നയാളെയും പ്രതിയുടെ ദേഹത്ത് തട്ടിയതിലുള്ള വൈരാഗ്യത്താൽ തടഞ്ഞു നിർത്തി കൈ കൊണ്ട് ഇടിക്കുകയും 25000 രൂപ വിലവരുന്ന മൊബൈൽ ഫോണും, 500 രൂപയും രേഖകളും അടങ്ങിയ പേഴ്സും കവർച്ച ചെയ്യുകയും ചെയ്‌ത സംഭവത്തിൽ വലപ്പാട് പോലീസ് രജിസ്റ്റർ ചെയ് കേസിലാണ് പ്രതി അറസ്‌റ്റിലായത്.
