തൃപ്രയാർ : വലപ്പാട് ഉപജില്ല കേരള സ്കൂൾ കായികോത്സവം സി.സി.മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ അധ്യക്ഷത വഹിച്ചു. വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ.വി. അമ്പിളി പതാക ഉയർത്തി.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജുള അരുണൻ മുഖ്യാതിഥിയായിരുന്നു.
നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു . പി ടി എ പ്രസിഡൻ്റ് യു കെ. ഗോപാലൻ. വികസന സമിതി ഭാരവാഹികളായ ശ്രീജ മൗസമി, ടി.വി. വിനോദ്, സി കെ. ബിജോയ് , എ എ ജാഫർ, എം എ സാദിഖ് എന്നിവർ പ്രസംഗിച്ചു. എംഎൽ എ ഫണ്ടിൽ നിന്നും മൂന്ന് കോടി ചിലവിട്ട് ആധുനിക രീതിയിൽ പണിതീർത്ത സിന്തറ്റിക് ട്രാക്കിലാണ് കായിക മേള നടക്കുന്നത്.
