തൃശൂർ : തൊഴുത്ത് പോലെ ഉണ്ടായിരുന്ന കോർപ്പറേഷൻ ഇപ്പോൾ സെൽഫി പോയിൻ്റ്; മേയർ. താൻ കോർപ്പറേഷനിൽ വരും മുൻപ് കോർപ്പറേഷൻ തൊഴുത്തിന് തുല്യമായിരുന്നുവെന്ന് തൃശൂർ മേയർ എം. കെ.വർഗീസ്. ആർക്കും എപ്പോഴും കയറി ചെല്ലാവുന്ന വിധം ആയിരുന്ന കോർപ്പറേഷൻ ഇന്നിപ്പോൾ സെൽഫി പോയിൻ്റ് ആയി മാറിയെന്നും മേയർ. തൃശൂർ കോർപ്പറേഷൻ വികസന സദസ്സിലാണ് ഇക്കാര്യം പറഞ്ഞത്.
