NCT
KeralaNewsThrissur News

പഞ്ചായത്തിലെ റോഡുകളെല്ലാം തകർന്ന് അപകട നിലയിലായതിന് ഉത്തരവാദികൾ കരാറുകാർ : വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്.

തൃപ്രയാർ : വാടാനപ്പള്ളി പഞ്ചായത്തിലെ റോഡുകളെല്ലാം തകർന്ന് അപകട നിലയിലായതിനു കാരണക്കാർ കരാറുകാരാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഭാസി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

സമീപ പഞ്ചായത്തുകളിലെല്ലാം റോഡ് നിർമ്മാണം നടക്കുമ്പോഴാണ് വാടാനപ്പള്ളിയിൽ മാത്രം കരാറുകാർ ഇത്തരം നിലപാട് സ്വീകരിക്കുന്നത്. ഇതു മുതലെടുത്തും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടും കോൺഗ്രസ് – ബി.ജെ.പി കൂട്ടുകെട്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ സമരം നടത്തിവരുകയാണ്.

റോഡുകളുടെ തകർച്ച മൂലം ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളെ സംബന്ധിച്ച് പലവട്ടം കരാറുകാരെ ധരിപ്പിച്ചിരുന്നു. മഴക്കാലം കഴിയാതെ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയില്ലെന്ന നിഷേധക നിലപാടാണ് കാരാറുകാരിൽ നിന്നുണ്ടായത്.

റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രി ക്കും നിവേദനം നൽകിയിട്ടുണ്ടന്നും പ്രസിഡൻറ് പറഞ്ഞു. അംഗങ്ങളായ സി.എം. നിസാർ, ഷൈജ ഉദയകുമാർ, സരിത ഗണേശൻ, എം.എസ്. സുജിത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി.

murali

തളിക്കുളത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali

എൻ. എസ്. എസ്. – 2008 പെരുമ്പിള്ളിശ്ശേരി കരയോഗ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അഡ്വ :എ. സുരേശൻ ഉത്ഘാടനം ചെയ്തു.

murali
error: Content is protected !!