ശ്രീനാരായണപുരത്ത് തനിച്ച് താമസിച്ചിരുന്ന വയോധികനെ വീടിനകത്ത് മരിച്ചു നിലയിൽ കണ്ടെത്തി. കാട്ടുപറമ്പിൽ ക്ഷേത്രത്തിന് സമീപം വെളുത്ത പുരയ്ക്കൽ കുഞ്ഞയ്യപ്പൻ (75) ആണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.
ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് ഹാളിൽ കട്ടിലിൽ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുഞ്ഞയപ്പനെ കണ്ടിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മതിലകം പോലിസ് മേൽനടപടി സ്വീകരിച്ചു.
