കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു. അസുഖബാധിതനായി ഏറെനാളുകളായി ചികിത്സയിലായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞരമ്പുകളെ ബാധിച്ച പാർക്കിസൺസ് അസുഖമായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടിൽ തന്നെ ശുശ്രൂഷയിൽ തുടരുകയുമായിരുന്നു. ഇതിനിടെയാണ് രോഗം മൂർച്ഛിച്ചത്. 2005 , 2010 എന്നീ 2 കാലഘട്ടങ്ങളിൽ കുന്നംകുളത്ത് ഇടതുപക്ഷത്തിന്റെ MLA ആയിരുന്നു.
