NCT
KeralaNewsThrissur News

ഓട്ടോ ഡ്രൈവറെ മർദ്ദിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

അന്തിക്കാട്: ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.  വെളുത്തൂർ കുന്നത്തങ്ങാടി ദേശത്ത്, ചിറ്റൂർ വീട്ടിൽ റെനീഷ് (29 വയസ്സ്) എന്നയാളാണ് അറസ്റ്റിലായത്. വെളുത്തൂർ വില്ലേജിൽ കുന്നത്തങ്ങാടി ദേശം, പള്ളിക്കര വീട്ടിൽ ഓട്ടോ ഡ്രൈവറായ ഷിഹാബിനാണ്( 38 വയസ്സ്) മർദ്ദനമേറ്റത്.

12.10.2025 തീയതി വൈകുന്നേരം 06.30 മണിയോടെ കുന്നത്തങ്ങാടിയിൽ വച്ച് റെനീഷും മറ്റ് മൂന്നു പ്രതികളും ചേർന്ന് റെനീഷിന്റെ ഓട്ടോറിക്ഷയിലേക്ക് വലിച്ചു കയറ്റിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ ഒരു വീടിന് സമീപം എത്തിയപ്പോൾ ഷിഹാബിനെ ക്രൂരമായി മർദ്ദിക്കുകയും കത്തിയെടുത്ത് കഴുത്തിൽ കുത്തുകയും ഒഴിഞ്ഞു മാറിയതിൽ ഷിഹാബിന്റെ ഷോൾഡറിൽ കുത്ത് കൊണ്ട് പരിക്കേറ്റ സംഭവത്തിലാണ് പ്രതികളിലൊരാളായ റെനീഷിനെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഏകദേശം രണ്ട് വർഷം മുമ്പ് ഷിഹാബിന്റെ ഒരു കൂട്ടുകാരനുമായി പ്രതികളുമായുമുള്ള തർക്കത്തിൽ ഷിഹാബ് ഇടപെട്ട് മധ്യസ്ഥം പറഞ്ഞ് അത് അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിലാണ് പ്രതികൾ ഷിഹാബിനെ ആക്രമിച്ചത്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ എ എസ്, സബ്ബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് , രാമചന്ദ്രൻ എന്നിരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

ബൈക്കിൽ എത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ കൂടി ഒല്ലൂരിൽ പിടിയിൽ.

murali

കയ്പമംഗലം വഴിയമ്പലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

murali

മൂർക്കനാട് കൊലപാതകം : ഒന്നാം പ്രതി പിടിയിൽ.

murali
error: Content is protected !!