കാട്ടൂർ : കാറളം താണിശ്ശേരി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ ബിജു 47 വയസ്സ് എന്നയാളെ 10-10-2025 തിയ്യതി രാവിലെ 10.00 മണിയോടെ ഒര്ഴ്ച മുമ്പ് വഴിയിലെ പുല്ല് വെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ ബിജുവിന്റെ അയൽവാസിയായി വാടകക്ക് താമസിക്കുന്ന പ്രതി, ബിജു താമസിക്കുന്ന വീട്ടിലേക്ക് മാരകായുധങ്ങളായ വടിവാൾ, ഇരുമ്പ് പൈപ്പ് എന്നിവ കൈവശം വച്ച് അതിക്രമിച്ച് കയറി അസഭ്യം പറയുകയും ബിജുവിനെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയും
താഴെ വീണ ബിജുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വടിവാളുകൊണ്ട് തലക്ക് വെട്ടി തലയോട്ടി കാണത്തക്ക വിധം ഗുരുതര പരിക്കേൽപ്പിച്ച്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ ചേർപ്പ് ഇഞ്ചമുടി സ്വദേശി കുന്നത്തുള്ളി വീട്ടിൽ മിഥുൻ 29 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മിഥുൻ കാട്ടൂർ, ചേർപ്പ്, മണ്ണുത്തി. തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് തട്ടിപ്പ് കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും ഐ ജി ആയി ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ കേസിലും, യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലും അടക്കം ഏഴ് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു ഇ ആർ, എസ് ഐ ബാബു ജോർജ്ജ്, എ എസ് ഐ മിനി, ജി എസ് സി പി ഒ മാരായ ധനേഷ്, ജിതേഷ്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
