തൃശ്ശൂർ : ഇക്കണ്ടവാര്യർ റോഡിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിൽ ബസിടിച്ച് 12 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് സംഭവം. തൃശ്ശൂർ പീച്ചി ഡാം റൂട്ടിൽ സർവീസ് നടത്തുന്ന കാഞ്ഞിരത്തിങ്കൽ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
