NCT
KeralaNewsThrissur News

ചാലക്കുടി പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ചാലക്കുടി: പരിയാരം തടയണയിൽ നിന്ന് ബൈക്ക് ഉൾപ്പെടെ പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളിയിലപ്പാറ പെരുമ്പടത്തി രമേഷ് (42)ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.

ചലക്കുടിപ്പുഴയിലെ പരിയാരം കൊമ്പൻപാറ തടയണയിൽ സി.എസ്.ആർ കടവിനടുത്താണ് അപകടം. മേലൂർ ഭാഗത്ത് നിന്നും ബൈക്കുമായി വന്ന ആളാണ് ബൈക്ക് സഹിതം പുഴയിൽ വീണത്, അപകടത്തിൽപെട്ട ബൈക്കിന് മുന്നിൽ പോയിരുന്ന മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. ചാലക്കുടി പോലിസും ഫയർ ഫോഴ്സും ചേർന്ന് രാത്രി തന്നെ ഏറെ നേരേം തെരച്ചിൽ നടത്തിയെങ്കിലും, രാത്രി ആയതിനാലും ശക്തമായ മഴയും ഒഴുക്കും ഉണ്ടായിരുന്നതിനാലും കണ്ടെത്താനായില്ല.

Related posts

സർവീസിൽനിന്ന് വിരമിക്കാൻ നാല് ദിവസം ബാക്കി; അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വിരുന്ന്  സൽക്കാരത്തിൽ പങ്കെടുത്ത ഡി.വൈ.എസ്.പിയ്ക്കെതിരേ വകുപ്പുതല അന്വേഷണം.

murali

പേരാമംഗലം പോലീസ് സ്റ്റേഷൻ ഐ.എസ്.ഓ അംഗീകാര നിറവിൽ.

murali

പെരിങ്ങോട്ടുകരയിൽ പട്ടാപ്പകൽ മോഷണം.

murali
error: Content is protected !!