NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം.

ചെന്ത്രാപ്പിന്നി കണ്ണനാംകുളം മഹാദേവ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ നടപ്പുരയിലെ ഭണ്ഡാരവും, ക്ഷേത്ര സമിതി ഓഫീസും കുത്തിത്തുറന്നിട്ടുണ്ട്. ഭണ്ഡാരത്തിലുണ്ടായിരുന്ന നോട്ടുകൾ മാത്രമാണ് മോഷ്ടാവ് എടുത്തിട്ടുള്ളത്. നാണയങ്ങളും, വെള്ളി വഴിപാടുകളും ഉപേക്ഷിച്ച നിലയിലാണ്.

സമിതി ഓഫീസ് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപയും കവർന്നിട്ടുണ്ട്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ കഴകം ജീവനക്കാരൻ മോഷ്ടാവിനെ കണ്ടെങ്കിലും, ജീവനക്കാരനെ ഭയപ്പെടുത്തി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

സെപ്തംബർ മൂന്നിനാണ് ഭണ്ഡാരം ക്ഷേത്രം അധികൃതർ തുറന്നത്. ഏകദേശം അമ്പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി ഓഫ് ചെയ്ത നിലയിലാണ്. സംഭവമറിഞ്ഞ് കയ്പമംഗലം പോലീസ് സ്ഥലത്തെത്തി.

Related posts

കിഴുത്താണിയിൽ തെരുവുനായ കടിച്ച് ആറുപേർക്ക് പരിക്ക്.

murali

ആര്‍എസ്എസ് വേദിയിലെത്തി പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചന്‍.

murali

ആർഭാട ജീവിതത്തിന് കൊള്ള; വയോധികയെ ആക്രമിച്ച് വള കവർന്ന ധനകാര്യ സ്ഥാപനത്തിലെ ലോൺ അപ്രൂവൽ ഓഫീസർ പിടിയിൽ!

murali
error: Content is protected !!