NCT
KeralaNewsThrissur News

ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മാനസിക അസ്വാസ്ഥ്യമുള്ള ആൾ മരിച്ചു.

ഇരിങ്ങാലക്കുട : ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മാനസിക അസ്വാസ്ഥ്യമുള്ള ആൾ മരിച്ചു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി എലമ്പലക്കാട്ട് വീട്ടിൽ ദിവാകരൻ മകൻ അനിത് കുമാറാണ് (50) മരിച്ചത്.

കഴിഞ്ഞ ജൂലായ് 29ന് അനിത് കുമാർ റോഡിലൂടെ എന്തൊക്കെയോ പറഞ്ഞ് പോകുന്നത് കണ്ട പുല്ലൂർ തുറവൻകാട് സ്വദേശി തെക്കൂട്ട് വീട്ടിൽ സനീഷ് (38) അനിത് കുമാറിനെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു.

ഇതിനെ തുടർന്നുള്ള വൈരാഗ്യത്താൽ സനീഷും, സുഹൃത്തായ പുല്ലൂർ തുറവൻകാട് മരോട്ടിച്ചോട്ടിൽ വീട്ടിൽ അഭിത്തും (35) ചേർന്ന് അന്നു രാത്രി 8 മണിയോടെ അനിത് കുമാറിനെ അന്വേഷിച്ച് ഗാന്ധിഗ്രാമിലുള്ള വീട്ടിലേക്ക് ചെന്നു. അനിത് കുമാറിന്റെ അമ്മയോട് ചോദിച്ചപ്പോൾ അനിത് കുമാർ വീട്ടിൽ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്.

“അവനെ കിട്ടിയാൽ ഞങ്ങൾ കൊന്നു കളയും” എന്ന് ഭീഷണിപ്പെടുത്തി അവർ രണ്ടു പേരും അവിടെ നിന്ന് പോയി. തുടർന്ന് അന്ന് രാത്രി 9 മണിയോടെ ഗാന്ധിഗ്രാം എൻ. എസ്. എസ്. കരയോഗം ഓഫീസിനു സമീപം വെച്ച് ഇവർ അനിത് കുമാറിനെ കണ്ടു മുട്ടുകയും, അടിച്ചും ഇടിച്ചും ചവിട്ടിയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

സംഭവം കണ്ടു നിന്നവർ “തല്ലല്ലേ, തല്ലല്ലേ” എന്ന് പറഞ്ഞ് തടയാൻ ശ്രമിച്ചെങ്കിലും “ഇവനെ ഞങ്ങൾ കൊല്ലും” എന്ന് പറഞ്ഞു കൊണ്ട് നിലത്ത് വീണു കിടന്നിരുന്ന അനിത് കുമാറിനെ വീണ്ടും ക്രൂരമായി ആക്രമിക്കുകയുമാണ് ഉണ്ടായത്.

ഇതേ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അനിത് കുമാർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു. വിൽ ചികിത്സയിലായിരുന്നു. അസുഖം ലേശം ഭേദമായതിനെ തുടർന്ന് ഈയിടെ ഇരിങ്ങാലക്കുട ഗവ ജനറൽ ആശുപത്രിയിലേക്കു മാറ്റിയ അനിത് കുമാർ ഇന്നാണ് മരണത്തിന് കീഴടങ്ങിയത്.

പ്രതിയായ സനീഷ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഒരു അടിപിടി കേസിലെ പ്രതിയാണ്. അഭിത്ത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും, മദ്യ ലഹരിയിൽ മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം അശ്രദ്ധമായി വാഹനമോടിച്ച കേസിലും പ്രതിയാണ്. അമ്മ : ഓമന

Related posts

പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.

murali

കേച്ചേരി ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു.

murali

2.300 ലിറ്റർ വാറ്റു ചാരായവുമായി ഒരാൾ പിടിയിൽ.

murali
error: Content is protected !!