പാവറട്ടി കോടമുക്കു താമസിക്കുന്ന പുതുവീട്ടിൽ റഷീദിനെ കരിങ്കല്ല് ക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയായ പാവറട്ടി കോടമുക്ക് മമ്പറമ്പത് കുഞ്ഞു മുഹമ്മദ് മകൻ (31) ഷരിഫിനെ തൃശ്ശൂർ ഫസ്റ്റ് അഡീഷണൽ അസിസ്റ്റൻറ് സെഷൻസ് കോടതി 27 മാസവും 15 ദിവസം തടവിനും 25000/- പിഴ അടയ്ക്കാനും , പിഴയടച്ചില്ലെങ്കിൽ ഒരു മാസം തടവിനും ശിക്ഷിച്ചത്.
2013 ജൂലൈ 3ന് രാത്രി 09.35 മണിക്കാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് റഷീദും സുഹൃത്തും കൂടി ബൈക്കിൽ വരുന്ന സമയം പ്രതിയായ ഷെരീഫ് റോഡരികിൽ വച്ച് റഷീദിനെ തടഞ്ഞു നിർത്തി , ബൈക്കിൽ നിന്ന് വലിച്ചിട്ട്,കൈകൊണ്ട് അടിക്കുകയും കരിങ്കല്ല് കൊണ്ട് തലയിൽ കുത്തി വധിക്കാൻ ശ്രമിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാരും ബന്ധുക്കളും റ ഓടി വന്നപ്പോൾ പ്രതി ഓട്ടോറിക്ഷയിൽ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് പരിക്കുപറ്റിയ റഷീദിനെ നാട്ടുകാരും,ബന്ധുക്കളും ചേർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആകെ 8 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകളും തൊണ്ടിമുതലകളും തെളിവായി ഹാജരാക്കി. പാവറട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന എം. കെ രമേഷ് കേസ് രജിസ്റ്റർ ചെയ്ത് കേസിൽ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ലാജു ലാസർ, അഡ്വക്കറ്റ് രാജീവ്കുമാർ എന്നിവർ ഹാജരായി. കോർട്ട് ലൈസൻ ഓഫീസർ ആയ അസിസ്റ്റൻറ് സബ്ബ് ഇൻസ്പക്ടർ പി .ജെ .സാജൻ ,ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ സിജോ.സി. എൽ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
