NCT
KeralaNewsThrissur News

തൃശൂർ എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.

തൃശ്ശൂർ :  രാമവർമ്മപുരം ഗവ: എൻജിനീയറിങ് കോളേജിലെ ഹോസ്റ്റലിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളുമടക്കം മൂന്ന് ലക്ഷത്തിലധികം വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് വെല്ലൂരിലെ രാജ്കോവിൽ സ്വദേശിയായ സുകുമാർ (25) എന്നയാളെയാണ് അതിവിദഗ്‌ധമായി വിയ്യൂർ പോലീസ് പിടികൂടിയത്.

08.08.2025 തിയ്യതിയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അന്നേദിവസം മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചുകടന്ന പ്രതി മൂന്നു വിദ്യാർത്ഥികളുടെ രണ്ട് ലാപ്ടോപ്പും മൂന്നു മൊബൈഫോണും മോഷണംചെയ്യുകയായിരുന്നു. ഇക്കാര്യത്തിന് വിയ്യൂർ സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണ സംഘത്തിന്റെ കൃത്യമായ അന്വേഷണത്തിലും സൈബർ സെല്ലിൻറെ സാങ്കേതിക സഹായത്തോടെയുള്ള സഹായത്തിലും പ്രതിയേയും മോഷണമുതലുകളും തമിഴ്‌നാട്ടിലെ വെല്ലൂരിൽനിന്നും അന്വഷണസംഘം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ മറ്റു മോഷണവുമായിബന്ധപെട്ട അമ്പതോളം മൊബൈലുകളും മൊബൈൽ ഡിസ്പ്ളെ ഉൾപെട്ട പാർട്ട്സുകളും ലാപ്ടോപ്പുകളും കണ്ടെത്തി. കോടിതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ എസ് പി സുധീരൻെറ നിർദ്ദേശത്തിൽ വിയ്യൂർ ഇൻസ്പെക്ടർ മിഥുനിൻറെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സന്തോഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സജീവ്, സുനിൽകുമാർ, സിവിൽപോലീസ് ഓഫീസർമാരായ ശ്രീരാഗ്, അഖിലേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

യുവാവ് തൂങ്ങി മരിച്ച നിലയിൽ.

murali

പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി; ശിക്ഷ നാളെ, അമ്മയെ വെറുതെ വിട്ടു.

murali

ചാവക്കാട് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!