ചേർപ്പ് : നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെന്നി വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു .ചേർപ്പ് കൊമ്രേഡ് ഡ്രൈവിംഗ് സ്കൂളിന് സമീപം ആളൂക്കാരൻ ജോസ് മകൻ സനൽ(27) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തൃപ്രയാർ ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്നിരുന്ന സനൽ സഞ്ചരിച്ചിരുന്ന ബൈക്ക് പടിഞ്ഞാട്ടു മുറി നാലും കൂടിയ വഴിക്ക് സമീപം നിയന്ത്രണം വിട്ട്തെന്നി മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ട ഇയാളെ നാട്ടുക്കാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തലയ്ക്ക് ഗുരുതരപരിക്കേറ്റ സനൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ഭാര്യ അനു, മകൾ നോവ. മാതാവ് ഷൈജ, സഹോദരി അലീഷ സിൽ ജോ
