അതിരപ്പിള്ളി : റിസോർട്ടുകളിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കണ്ണംകുഴിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ സൈറ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് ഗ്രീൻ സൈറ്റ് റിസോർട്ടിലെ ജോലിക്കാരനായ വെറ്റിലപ്പാറ സ്വദേശി മേച്ചേരി വീട്ടിൽ ബിജു 47 വയസ് എന്നയാളിൽ നിന്ന്
വിൽപ്പനക്കായി സൂക്ഷിച്ച മൂന്ന് ഒരു ലിറ്റർ കുപ്പികളിലായി സീൽ പൊട്ടിക്കാത്ത മുന്ന് ലിറ്റർ JAWAN XXX RUM മദ്യവും ഒരു ലിറ്റർ കുപ്പിയിൽ 0.800 ലിറ്റർ JAWAN XXX RUM മദ്യവും ആകെ 3.800 ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തു. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനീഷ് പൗലോസ്, എസ് ഐ മാർട്ടിൻ, എ എസ് ഐ മാരായ ഷിജു, ഷാജു, സി പി ഒ മാരായ വിപിൻ, സഹദേവൻ, ശ്രീകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
