NCT
KeralaNewsThrissur News

വീടുകയറി ആക്രമണം നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ.

കാട്ടൂർ : വീടുകയറി ആക്രമണം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന എടതിരിഞ്ഞി കൊച്ചുകടവ് സ്വദേശി പള്ളായി വീട്ടിൽ സുരേഷ് ലാൽ (61) എന്നയാളെ പിടികിട്ടാപ്പുള്ളി വാറണ്ട് പ്രകാരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

2019 ജൂൺ 30ന് ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പടിയൂർ ചാമുമാത്ര സ്വദേശി മദേനി വീട്ടിൽ സുമതി (65) പ്രതിക്കെതിരെ പരാതി കൊടുത്തതിലുള്ള വിരോധത്താൽ അസഭ്യം പറഞ്ഞും വെട്ടുകത്തി കാണിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും സുമതിയുടെ വീട്ടുമുറ്റത്തേക്കു അതിക്രമിച്ചു കയറി വീട്ടിലെ വാതിലും, ഷീറ്റുകളും നശിപ്പിച്ച് നാശനഷ്ടം വരുത്തുകയായിരുന്നു.

ഈ കേസിൽ അറസ്റ്റിലായി കോടതി നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടുകൂടുന്നതിനായി ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കാട്ടൂർ സ്റ്റേഷൻ ഗ്രേഡ് എസ്ഐ തുളസിദാസ്, സിപിഒമാരായ രഞ്ജിത്ത്, വിപിൻ, സുനിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം; പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.

murali

ആറാട്ടുപുഴ പൂരം : മേള പ്രമാണത്തിൽ പെരുവനം കുട്ടൻ മാരാർ 25 ആം വർഷത്തിൽ, ആറാട്ടുപുഴ ക്ഷേത്രത്തിൻ്റെ സുവർണ്ണമുദ്ര നൽകി ആദരിക്കും.

murali

ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പ്രതികൾ സൈബർ ക്രൈം പോലീസിൻെറ പിടിയിൽ.

murali
error: Content is protected !!