NCT
KeralaNewsThrissur News

ചേർപ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് തകർത്തു.

ചേർപ്പ് : തളിക്കുളം സ്നേഹതീരം ബീച്ച് കണ്ട് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശികളായ കുട്ടികളടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ആളപായമില്ല. ഇന്ന് പുലർച്ചെ നാലിനാണ് അപകടം മുണ്ടായത്.

സി.എൻ.എൻ.സ്ക്കൂളിന് മുന്നിൽ നിന്ന് നിയന്ത്രണം വിട്ട കാർ പഴയ കെനറാ ബാങ്കിന് സമീപം റോഡരികിലെ വൈദ്യുതി പോസ്റ്റും ഷോപ്പുകളുടെ ബോർഡുകളും തകർത്ത് തൊട്ടടുത്ത മാഫാം ഷോപ്പിന് മുന്നിലെ ഇരുമ്പ് ഭിത്തിയിൽ ഇടിച്ചു നിന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. ചേർപ്പ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

തൃശ്ശൂരിലെ ബസ് സമരം പിന്‍വലിച്ചു.

murali

മയക്കുമരുന്നിനെതിരെ ജനകീയ വന്മതിൽ; വിപുലമായ ആക്ഷൻ പ്ലാൻ.

murali

സുവർണ്ണ മുദ്രാങ്കിത പുരസ്കാരം സമ്മാനിച്ചു.

murali
error: Content is protected !!