NCT
KeralaNewsThrissur News

പുതുവത്സരദിനത്തിൽ ഗുരുവായൂരപ്പന് 27പവൻ്റെ പൊന്നിൻ കിരീടം.

പുതുവത്സരദിനത്തിൽ ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി പൊന്നിൻ കിരിടം. 218 ഗ്രാം (27പവൻ) തൂക്കം വരുന്ന സ്വർണ്ണകിരീടം സമർപ്പിച്ചത് തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഷോമകൃഷ്ണയാണ്. ഇന്ന് ഉച്ച പൂജയ്ക്ക് നടയടക്കും മുൻപ് ആയിരുന്നു സമർപ്പണം. കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.

ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ സി.ആർ. ലെജുമോൾ, വഴിപാട് സമർപ്പണം നടത്തിയ ഷോമകൃഷ്ണയുടെ ബന്ധുക്കൾ എന്നിവർ സന്നിഹിതരായി

Related posts

മലപ്പുറത്ത് ആന ഇടഞ്ഞു : ഒരാളെ തൂക്കിയെറിഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്.

murali

അരിമ്പൂർ പതിനാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി റിമാന്റിലേക്ക്.

murali

MDMA യുമായി വടക്കാഞ്ചേരി സ്വദേശി പിടിയിൽ.

murali
error: Content is protected !!