NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ബൈക്ക് മോഷണം: പ്രതി അറസ്റ്റിൽ.

കൊടുങ്ങല്ലൂർ: ചന്തപ്പുര ഫ്ലൈഓവറിന് താഴെ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേരനെല്ലൂർ കപ്പേള ദേശത്ത് തൃക്കൂക്കാരാൻ വീട്ടിൽ റോഷൻ (28) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 21-ന് രാവിലെ 8.15-നും വൈകീട്ട് 5.30-നും ഇടയിലായിരുന്നു മോഷണം നടന്നത്.

എറിയാട് വില്ലേജ് ചൈതന്യനഗർ എട്ടുമ്മൽ വീട്ടിൽ അഭിഷേകിന്റെ ബുള്ളറ്റാണ് പ്രതി കവർന്നത്. ഫ്ലൈഓവറിന് താഴെ ബുള്ളറ്റ് പാർക്ക് ചെയ്ത് പോയതായിരുന്നു അഭിഷേക്. തിരിച്ചു വന്നപ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

റോഷൻ ഇരിങ്ങാലക്കുട, കൊരട്ടി, ആളൂർ, ഇൻഫോ പാർക്ക്, ചേരാനല്ലൂർ, എളമക്കര എന്നീ പോലീസ് സ്റ്റേഷനുകളിലായി 15 മോഷണ കേസുകളിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർ സാലിം കെ, ജി എസ് ഐ തോമസ്, സിവിൽ പോലീസ് ഓഫീസർമാരായ ജിജിൻ, വിഷ്‌ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

തൃശൂരിൽ സ്പെയർ പാർട്സ് ഗോഗൗണിൽ വൻ അഗ്നിബാധ: പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു.

murali

കനത്ത മഴയിൽ കാട്ടൂർ മുനയം താത്കാലിക ബണ്ട് തകർന്നു: പഴയ മുള ഉപയോഗിച്ചതു മൂലമുള്ള ബലക്ഷയമെന്ന് ബി ജെ പി.

murali

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈഗികാതിക്രമം : നാട്ടിക സ്വദേശിയായ പ്രതിക്ക് ആറ് വർഷം കഠിനതടവും, പിഴയും.

murali
error: Content is protected !!