കാട്ടൂർ : പടിയൂർ വളവനങ്ങാടി സ്വദേശി തഷ്ണത്ത് വീട്ടിൽ സുജിത്തിന്റെ വളവനങ്ങാടിയിലുള്ള വീടിന്റെ വരാന്തയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതിൽ വീട്ടിലുണ്ടായിരുന്ന സുജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (21), സുഹൃത്തായ പടിയൂർ തവളക്കുളം സ്വദേശി പണിക്കപറമ്പിൽ വീട്ടിൽ നിഷാന്ത് (36) എന്നിവർക്ക് പരിക്കേറ്റ സംഭവത്തിന്
നിരവധി ക്രിമിനൽക്കേസിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പടിയൂർ വലൂപറമ്പിൽ വീട്ടിൽ അരുൺപോൾ (29), കൂട്ടാളികളായ പൊറത്തിശ്ശേരി സ്വദേശി അമ്പലത്തറ വീട്ടിൽ ജയേഷ് (23), പടിയൂർ വളവനങ്ങാടി സ്വദേശി കൊച്ചു പറമ്പത്ത് വീട്ടിൽ അജീഷ് (29) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും
06.02.2026 തിയ്യതി വെള്ളിയാഴ്ച രാത്രിയിൽ സുജിത്തും, ഭാര്യ ശ്രീക്കുട്ടിയും ഇവരുടെ മക്കളും സജിത്തിന്റെ സുഹൃത്തുക്കളായ നിശാന്ത്, ഉണ്ണികൃഷ്ണൻ എന്നിവർ വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. റോഡിൽ ബൈക്ക് നിർത്തിയ ശേഷം കൈയ്യിൽ കരുതിയിരുന്ന സ്ഫോടകവസ്തു വരാന്തയിലേക്ക് എറിയുകയായിരുന്നു. വൻ ശബ്ദത്തോടെ ഇത് പൊട്ടിത്തെറിച്ചതിലാണ് ശ്രീക്കുട്ടിക്കും നിഷാന്തിനും പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് വളവനങ്ങാടിയിലുള്ള മീൻ കെട്ടിൽ വളർത്തു മീനിനെ പിടിക്കാൻ അരുൺ പോൾ വലവെച്ചത് സുജിത്തിന്റെ സുഹൃത്ത് എടുത്തുമാറ്റാൻ പറയുകയും തുടർന്നുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം നടത്തയത്.
അരുൺ പോൾ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഈ കേസു കൂടാതെ ഒരു പോക്സോ കേസ്സിലും, രണ്ട് വധശ്രമക്കേസിലും, സ്ത്രീക്ക് മാനഹാനി വരുത്തിയ കേസ്സിലും, അടിപിടിക്കേസിലും, മയക്കുമരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും, അശ്രദ്ധമായി വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലും അടക്കം എട്ട് ക്രമിനൽക്കേസിലെ പ്രതിയാണ്.
ജയേഷ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ ആയുധവുമായി വീടുകയറി ആക്രമണം നടത്തി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസ്സിലും അശ്രദ്ധമായി വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലും അടക്കം രണ്ട് ക്രമിനൽക്കേസിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ ന്റെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു കെ സി, എസ് ഐ മാരായ സബീഷ്, ഫ്രാൻസിസ്, ജി എ എസ് ഐ മാരായ ധനേഷ്, മിനി, ജി എസ് സി പി ഒ മാരായ വിപിൻ, ശ്യാം, സി പി ഒ മാരായ കൃഷ്ണദാസ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
